വായുവിന്റെ ഗുണനിലവാരം അതിരൂക്ഷമായി തുടരുന്നു: 9 മുതല്‍ 18 വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ എല്ലാ സ്‌കൂളുകളുടെയും ഡിസംബറിലെ ശീതകാല അവധി പുനഃക്രമീകരിച്ചു. വായു മലിനീകരണം ‘അതീവ ഗുരുതര’ വിഭാഗത്തില്‍ തുടരുന്നതിനാല്‍ നവംബര്‍ 9 മുതല്‍ നവംബര്‍ 18 വരെ അവധി ആയിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ, വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ നവംബര്‍ 3 മുതല്‍ നവംബര്‍ 10 വരെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ നിന്ന് കരകയറാനാവാത്ത ഈ സാഹചര്യത്തില്‍ അടുത്ത കുറച്ച് ദിവസത്തേയ്ക്ക് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിക്കുകയായിരുന്നു. പരിസ്ഥിതി മന്ത്രി ഗോപാല്‍ […]