October 26, 2025

യുഎസ്സില്‍ 65 യാത്രികരുമായി സഞ്ചരിച്ച വിമാനം ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണെന്ന് സംശയം

വാഷിങ്ടണ്‍: അമേരിക്കയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് യാത്രാ വിമാനം നദിയില്‍ പതിച്ചതായി സംശയം. വാഷിങ്ടണ്‍ റീഗണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്ത് വെച്ച് ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം 9.30 ഓടെയാണ് അപകടം. റീഗന്‍ വിമാനത്താവളത്തിലേക്ക് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്ന് വ്യക്തതയില്ലെന്ന് ടെക്സാസ് സെനറ്റര്‍ ടെഡ് ക്രൂസ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. 65 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കാന്‍സസില്‍ നിന്ന് വാഷിങ്ടണ്‍ റീഗണ്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനമെന്നാണ് വിവരം. […]