അമിത അളവില്‍ മെര്‍ക്കുറി ; സംസ്ഥാനത്ത് ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു, 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്
കോഴിക്കോട്: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് അമിത അളവില്‍ മെര്‍ക്കുറി കണ്ടെത്തിയ ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. Also Read ; നെന്മാറ ഇരട്ടക്കൊല ; പ്രതിയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന, തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തുകയായിരുന്നു. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളില്‍ കണ്ടെത്തി. […]