October 25, 2025

കെട്ടിട നമ്പര്‍ അനുവദിക്കാത്തതില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച് പ്രവാസി വ്യവസായി  

കോട്ടയം: പഞ്ചായത്ത് പടിക്കല്‍ സമരം ചെയ്ത പ്രവാസി വ്യവസായിയെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കെട്ടിടനമ്പര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് മാഞ്ഞൂരില്‍ പ്രവര്‍ത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് എന്ന സ്‌പോര്‍ട്‌സ് വില്ലേജിന്റെ ഉടമയായ ഷാജിമോന്‍ ജോര്‍ജ്ജ് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ ധര്‍ണ ആരംഭിച്ചത്. അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച സ്‌പോര്‍ട്‌സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബില്‍ഡിങ് നമ്പര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണു ധര്‍ണ. പഞ്ചായത്ത് ഓഫിസ് വളപ്പിലാണ് ആദ്യം ധര്‍ണ്ണ നടത്തിയത്. പിന്നീട്  പോലീസ് പുറത്തേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മള്ളിയൂര്‍ […]

ബെംഗളൂരുവിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം

ബെംഗളൂരു: ബെംഗളൂരുവിലെ വീരഭദ്രനഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തമുണ്ടായി. തീപിടിത്തത്തില്‍ ഏതാനും സ്വകാര്യ ബസുകള്‍ കത്തിനശിച്ചു. 40 ഓളം ബസുകള്‍ അഗ്‌നിക്കിരയായതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അഗ്നിശമന സേന ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, ബസ് സ്റ്റോപ്പില്‍ തീ പടര്‍ന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. Also […]