October 25, 2025

സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചര്‍ ചികിത്സ; യുവതി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം

കോഴിക്കോട്: സ്തനാര്‍ബുദം മൂര്‍ച്ഛിച്ച് യുവതി മരിക്കാനിടയായതിനു പിന്നില്‍ അക്യുപങ്ചര്‍ ചികിത്സയെന്ന് ആരോപിച്ച് ബന്ധുക്കള്‍. ചികിത്സാകേന്ദ്രത്തിനേരെ കുടുംബം പരപാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചത്. Also Read: ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ല; രാഹുലിനെതിരെയുള്ളത് കള്ളക്കേസെന്ന് കൊടിക്കുന്നില്‍ ശരീരവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ നേരത്തേ കുറ്റ്യാടിയിലെ അക്യുപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിത അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശരീരത്തില്‍ പഴുപ്പ് പൊട്ടിയൊലിച്ചപ്പോഴും രോഗം സുഖപ്പെടുകയാണെന്ന് […]