October 25, 2025

ബെംഗളൂരുവിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം

ബെംഗളൂരു: ബെംഗളൂരുവിലെ വീരഭദ്രനഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തമുണ്ടായി. തീപിടിത്തത്തില്‍ ഏതാനും സ്വകാര്യ ബസുകള്‍ കത്തിനശിച്ചു. 40 ഓളം ബസുകള്‍ അഗ്‌നിക്കിരയായതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അഗ്നിശമന സേന ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, ബസ് സ്റ്റോപ്പില്‍ തീ പടര്‍ന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. Also […]