October 26, 2025

വളര്‍ത്തു പൂച്ചകള്‍ക്ക് വാക്‌സിന്‍ എടുത്തില്ല, വീടിന് ചുറ്റും കൊതുക് വളരുന്നു; ഗൃഹനാഥന് പിഴ ചുമത്തി കോടതി

കോഴിക്കോട്: വളര്‍ത്തു പൂച്ചകള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കാത്തതിനും വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിനും ഗൃഹനാഥന് പിഴ വിധിച്ച് കോടതി. കോഴിക്കോട് പുറമേരി അരൂരിലെ സുമാലയത്തില്‍ രാജീവനാണ് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്. 6000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ വിവിധ വകുപ്പുകളിലായി 45 ദിവസം തടവിനുമാണ് ശിക്ഷ വിധിച്ചത്. Also Read; കനത്ത മഴ; അഞ്ച് ജില്ലകളിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം പഞ്ചായത്തിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ തയ്യാറായില്ലെന്ന […]