ലൂസിഫറിന്റെ റെക്കോഡ് തകര്‍ത്ത് ‘ആടുജീവിതം’; നേട്ടവുമായി പൃഥ്വിരാജ്
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഇപ്പോള്‍ തന്നെ 50 കോടി ക്ലബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ ഈ ചിത്രം പൃഥ്വിരാജിന്റെ ലൂസിഫറിന്റെ റെക്കോഡ് മറികടന്നിരിക്കുകയാണ്. അതിവേഗം 50 കോടി നേടിയ ചിത്രം എന്ന ലൂസിഫറിന്റെ റൊക്കോഡാണ് ആടുജീവിതം തകര്‍ത്തത്. പാന്‍ ഇന്ത്യന്‍ റിലീസായ ആടുജീവിതം റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. Also Read;റിയാസ് മൗലവി വധം: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് […]