October 25, 2025

കൊച്ചിയിലെ തൊഴില്‍ പീഡനം; കമ്പനിയിലെ മുന്‍ ജീവനക്കാരനെതിരെ കൂടുതല്‍ പരാതികള്‍

കൊച്ചി: കൊച്ചിയിലെ തൊഴില്‍ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുന്‍ ജീവനക്കാരനെതിരെ കൂടുതല്‍ പരാതികള്‍. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ, ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. Also Read; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇ ഡി; ഈ മാസം 22 […]

‘കമ്പനിയെ നശിപ്പിക്കാന്‍ ശ്രമം, ദൃശ്യങ്ങള്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ചത്’; പ്രതികരിച്ച് തൊഴില്‍ പീഡന വീഡിയോയിലെ യുവാക്കള്‍

കൊച്ചി: തൊഴില്‍ പീഡനമെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ചതാണെന്ന നിലപാട് ആവര്‍ത്തിച്ച് കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സിലെ ജീവനക്കാര്‍. ഇന്നലെ പ്രചരിച്ച വിവാദ വീഡിയോയിലുണ്ടായിരുന്ന യുവാക്കളാണ് ഇപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. സ്ഥാപനത്തില്‍ മുന്‍പുണ്ടായിരുന്ന ജീവനക്കാരനായ മനാഫ്, ജനറല്‍ മാനേജറോടുള്ള പക വീട്ടാനാണ് മുന്‍പെടുത്ത ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചതെന്നാണ് യുവാക്കള്‍ പറയുന്നത്. Also Read; ‘താന്‍ മുസ്ലീം വിരോധിയല്ല’; മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി ‘ബിസിനസ് ഡെവലപ്മെന്റിന്റെ പേരിലാണ് അന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. മനാഫിനെതിരെ കേസ് […]