സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെതിരെ ആക്ഷേപവുമായി സസ്‌പെന്‍ഷനിലായ മുന്‍ വി സി ശശീന്ദ്രനാഥ്
തൃശ്ശൂര്‍: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഡീനെതിരെ ആക്ഷേപവുമായി സസ്‌പെന്‍ഷനിലായ മുന്‍ വി സി ശശീന്ദ്രനാഥ്. സിദ്ധാര്‍ഥിന് മര്‍ദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചെന്നും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടുള്ള ആത്മഹത്യ എന്നാണ് തന്നോട് പറഞ്ഞതെന്നും വിസി പറഞ്ഞു. റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ല. അറിഞ്ഞിരുന്നെങ്കില്‍ കുറെക്കൂടി വേഗത്തില്‍ ഇടപെടുമായിരുന്നുവെന്നും തന്നെ അറിയിക്കേണ്ട ഉത്തരവാദിത്തം ഡീനിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. Also Read ; രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമോ എന്നതില്‍ തീരൂമാനം ഇന്ന് ഫെബ്രുവരി 18 […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































