മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അക്യുപങ്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു മുപ്പത്തിയഞ്ചുകാരിയായ അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം […]

കുട്ടിയുടെ ലിംഗനിര്‍ണയം നടത്തിയ യുട്യൂബര്‍ ഭാര്യയുടെ പ്രസവവും ചാനലില്‍ അപ്ലോഡ് ചെയ്തു, കേസായി..!

ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിള്‍ക്കൊടി സ്വയം വേര്‍പ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനെതിരെ കേസെടുത്തു. പൊക്കിള്‍ക്കൊടി വേര്‍പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ തന്റെ യുട്യൂബ് ചാനലില്‍ ഇര്‍ഫാന്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്. Also Read; ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍ പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇര്‍ഫാനെ ഇതിന് അനുവദിച്ച ഡോക്ടര്‍ക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും […]

പ്രവേശനം നിഷേധിച്ച ഗര്‍ഭിണി പുറത്ത് പ്രസവിച്ച സംഭവം; മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ജയ്പൂര്‍: ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച ഗര്‍ഭിണി പുറത്ത് പ്രസവിച്ച സംഭവം മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. രാജസ്ഥാനിലെ കന്‍വാതിയ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയോടെയായിരുന്നു സംഭവം നടന്നിരുന്നത്. ഡോക്ടര്‍മാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. Also Read ;ചോദ്യംചെയ്യലിന് ഇന്നുതന്നെ ഹാജരാകണം: കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇ.ഡി വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചെന്ന് ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ചുമതല […]

ഇനി പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ സൗജന്യമായി വീട്ടിലെത്തിക്കും

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള യാത്ര വളരെയധികം ചെലവുള്ളതാണ് അത് ഓരോ കുടുംബങ്ങള്‍ക്കും താങ്ങാനാവുന്നതുമല്ല. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്.ഒന്‍പത് മെഡിക്കല്‍ കോളജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് […]