സംവിധായകന്‍ വിനു കോയമ്പത്തൂരില്‍ അന്തരിച്ചു
കൊച്ചി: മലയാള സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 2008 ല്‍ കണിച്ചുകുളങ്ങരയില്‍ സി ബി ഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ വിനു ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു Also Read ; ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്;13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതി പിടിയില്‍