‘ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ കുറിപ്പ് വായിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം’; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കൊച്ചി: ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ കുറിപ്പ് വായിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ചികിത്സാ പിഴവ് ആരോപിച്ച് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നിര്‍ദേശം. മരുന്നിന്റെ ജനറ്റിക് നാമങ്ങള്‍ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ വലിയ അക്ഷരത്തില്‍ എഴുതണമെന്നും നിയമത്തില്‍ പറയുന്ന പോലെ യുക്തിസഹമായ രീതിയില്‍ മരുന്നുകള്‍ നിര്‍ദേശിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. ഇതു കൂടാതെ മെഡിക്കല്‍ രേഖകള്‍ രോഗിക്ക് ലഭിക്കാനുള്ള അവകാശം രോഗിക്കുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴോ ഡിസ്ചാര്‍ജ് ചെയ്യുമ്പോഴോ രോഗിയെ […]