October 25, 2025

ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും, കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരണം ആറായി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരന്‍ പ്രവീണും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു പ്രവീണ്‍. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ11 നും സ്‌ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചിരുന്നു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേര്‍ ഇതോടെ മരണത്തിന് കീഴടങ്ങി. ഗുരുതരമായ പൊള്ളലേറ്റ് എട്ട് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് കൊച്ചിയിലെ വീട്ടില്‍ വെച്ചു തന്നെ: സ്ഥിരീകരിച്ച് പോലീസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വാടക വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പോലീസ്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പോലീസ് പറയുന്നത്. യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പോലീസിനോട് പറഞ്ഞു. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പോലീസ് പരിശോധിക്കുന്നുണ്ട്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join […]