ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങുന്നു
ന്യൂഡെല്‍ഹി: ഇസ്രായേലിലെ ഹമാസിന്റെ ആക്രമണം പോലുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയാന്‍ ഇന്ത്യ അതിര്‍ത്തിക്കപ്പുറത്ത് ഡ്രോണുകളുള്ള ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിരോധ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച രഹസ്യാന്വേഷണ ഡ്രോണുകളുടെ ആറ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത മാസം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. മെയ് മാസത്തില്‍ തന്നെ അതിര്‍ത്തിയുടെ ചില ഭാഗങ്ങളില്‍ ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സൈന്യം ശ്രമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































