ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍; വിമര്‍ശിച്ച മന്ത്രി ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി
ഡല്‍ഹി: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള എന്‍സിഇആര്‍ടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയായി എന്‍സിഇആര്‍ടി രംഗത്ത്. പാഠപുസ്തകങ്ങള്‍ക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കല്‍ രാഗങ്ങളുടെയും പേരുകളാണ് നല്‍കിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നുമാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. Also Read; ആ നടന്‍ ഷൈന്‍ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നല്‍കി വിന്‍സി ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി […]