November 21, 2024

നാല് മണിക്കൂര്‍ വൈകി; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വൈകി ആരംഭിച്ച തൃശൂര്‍ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു. Also Read; മരുഭൂമിയില്‍ പെയ്ത ദുരിതമഴയില്‍ നിന്ന് ഗള്‍ഫ് ജനത വേഗം കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. […]

തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് പാറമേക്കാവും. Also Read ; മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല ഇദ്ദേഹത്തിനായിരുന്നു. നഗരം കനത്ത പൊലീസ് […]

നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല

പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ബിജു നിരസിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ നിരസിച്ചെന്നാണ് ഉത്തരവിലുള്ളത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസ്സെസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ആവശ്യമാണെന്നും ക്ഷേത്ര കമ്മിറ്റി ഇത് കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. Also Read ;ബി ജെ പിയിലേക്കില്ല, ജാവഡേക്കറുമായുള്ള […]

ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നാളത്തെ സാംപിള്‍ വെടിക്കെട്ടിനും ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൂരം വെടിക്കെട്ടിനും നിയന്ത്രണങ്ങളോടെ ജില്ലാ ഭരണകൂടം അനുമതി നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നല്‍കിയ സമാന അനുമതിയാണ് ഈ വര്‍ഷവും നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. നാളെ വൈകീട്ട് 7.30നുള്ള സാംപിള്‍ വെടിക്കെട്ട് വടക്കാഞ്ചേരി ദേശവും പൂര ദിവസമായ ചൊവ്വാഴ്ച വൈകീട്ട് 7.30നുള്ള വെടിക്കെട്ട് എങ്കക്കാട് ദേശവും ബുധനാഴ്ച പുലര്‍ച്ചെയുള്ള വെടിക്കെട്ട് കുമരനെല്ലൂര്‍ ദേശവുമാണ് നടത്തുക. വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ധാരണയായെന്ന് ജില്ലാ […]

എറണാകുളത്ത് പടക്ക കടയ്ക്ക് തീപിടിത്തം

എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിത്തം. വലിയ സ്‌ഫോടന ശബ്ദം കേട്ടതായും നാട്ടുകാര്‍ അറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എത്ര പേര്‍ക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണതായും സമീപ വാസികള്‍ പറയുന്നു. Also Read; ഭാരത് ജോഡോ ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ നീക്കം ഇതിനെതുടര്‍ന്ന് സ്‌ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നതിനാല്‍ രണ്ടു വണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റ് […]

ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധിച്ച ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. ആരാധനാലയങ്ങളില്‍ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവില്‍ വ്യക്തത വരുത്തിയ ഡിവിഷന്‍ ബെഞ്ച്, രാത്രി 10 മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് നിരോധനം സുപ്രീം കോടതി ഏര്‍പ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടി. തൃശൂര്‍ പൂരത്തിന് വെട്ടിക്കെട്ട് നടത്താമെന്നുള്ള സുപ്രീം കോടതിയുടെ പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് പരിഗണിച്ചത്. ആരാധനാലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന […]