റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ; ആറ് വയസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. സംഭവമുണ്ടായപ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ടംതറ ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് നൂറ. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































