ഗൂഗിള്‍ മാപ്പ് നോക്കി പോയി കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു ; മൂന്ന് പേര്‍ക്ക് പരിക്ക്
കല്‍പ്പറ്റ: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു. വയനാട്ടിലെ പുല്ലപ്പിള്ളി ഭാഗത്തേക്ക് പോകാനെത്തിയ കര്‍ണാടക സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന്‌പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ചിക്കമംഗളൂരു സ്വദേശികളായ ബെനജിക്ട് (67), ഡിസൂസ (60), ലോറന്‍സ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. Also Read ; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ; പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐയുടെ ബഹുജന പൊതുയോഗം ഇന്ന് നടക്കാന്‍ മാത്രം വീതിയുള്ള പാലത്തിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ ഇവരുടെ വാഹനം കയറിയപ്പോള്‍ […]