കനത്ത മഴ, ഹെലികോപ്ടര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു

തൃശ്ശൂര്‍ : ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു. കനത്ത മഴ കാരണം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡില്‍ ഹെലികോപ്ടര്‍ ഇറക്കാനാവാത്തതാണ് കാരണം. തുടര്‍ന്ന് ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് മടങ്ങി. 10.40ന് കൊച്ചി കളമശ്ശേരിയിലെ നാഷ്ണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ സംവാദ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് രാവിലെ 8 മണി മുതല്‍ കളമശ്ശേരി ഭാഗത്ത് ഗതാഗതനിയന്ത്രണമുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഗുരുവായൂര്‍ സമഗ്ര മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി

ഗുരുവായൂര്‍: ക്ഷേത്രനഗരിയുടെ ഛായ മാറ്റുന്ന പദ്ധതികളുമായി ഗുരുവായൂര്‍ സമഗ്ര മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2039 വരെ മുന്നില്‍ക്കണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Also Read ; രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം ; പ്രകോപിതനായ അയല്‍വാസി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു ക്ഷേത്രത്തിന്റെ ഇന്നര്‍ റിങ് റോഡിനുള്ളില്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള നിര്‍മാണം മാത്രമേ അനുവദിക്കൂ. സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നിര്‍മാണാനുമതിയില്ല. ഇന്നര്‍ റിങ് റോഡിനും ഔട്ടര്‍ റിങ് റോഡിനുമിടയില്‍ നിര്‍മാണം അനുവദിക്കുമെങ്കിലും നിയന്ത്രണമുണ്ടാകും. […]

നടി മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീരാ നന്ദന്‍. നടി ഇന്ന് ഗുരുവായൂരില്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരന്‍. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. Also Read ; ‘വാഗണ്‍ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ റെയില്‍വേ മന്ത്രിയെ കണ്ട് എംപി എം കെ […]