അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍; ആനയെ പിടികൂടി കൂട്ടിലെത്തിച്ച് പരിശോധന നടത്തും
മലയാറ്റൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍. ആരോഗ്യ നില മോശമായി ഭക്ഷണം എടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ആനയെന്നാണ് വിലയിരുത്തല്‍. ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടതില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആനയുടെ അവസ്ഥ വിലയിരുത്തി തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടി കൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. Also Read; ആന്റണിക്ക് സപ്പോര്‍ട്ടുമായി താരങ്ങള്‍, സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന; മലയാള സിനിമയില്‍ പോര് കനക്കുന്നു […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































