October 26, 2025

കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരു മരണം, 23 പേര്‍ക്ക് പരിക്ക്‌

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. അര മണിക്കൂറിനിടയില്‍ സെന്ററില്‍ മൂന്നോ നാലോ സ്ഥലങ്ങളിലായി പൊട്ടിത്തെറിയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join […]