December 3, 2024

‘ഓപ്പറേഷന്‍ അജയ്’; ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് എത്തുന്നത് 230 പേര്‍

ടെല്‍ അവീവ്‌: ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രായേലില്‍ നിന്ന് ഇന്ന് തിരിക്കും. 230 പേര്‍ ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് രാത്രി ടെല്‍ അവീവിലെ ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇസ്രായേലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന. Also read; മണിപ്പൂര്‍ കലാപം: അവകാശികളില്ലാതെ 94 മൃതദേഹങ്ങള്‍ ദൗത്യത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. ഇസ്രായേയിലെ […]

ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്ന് പ്രത്യേക വിമാനം ഇന്ന് പുറപ്പെടും

ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷന്‍ അജയ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഇസ്രായേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രായേലിലേക്ക് പുറപ്പെട്ടു. ടെല്‍ അവീവില്‍ നിന്ന് ആദ്യ സംഘം ഇന്ന് പുറപ്പെടും. ആവശ്യമെങ്കില്‍ നാവിക സേനാ കപ്പലുകളും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. നാവികസേനയോട് സജ്ജമായിരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രായേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യക്കാരെയും പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും […]

ഇസ്രായേലിന് സൈനിക സഹായ വാഗ്ദാനവുമായി അമേരിക്ക; കൊല്ലപ്പെട്ടവരില്‍ നാല് അമേരിക്കന്‍ പൗരന്‍മാരും

വാഷിങ്ടണ്‍: ഇസ്രായേലിന് കൂടുതല്‍ സൈനിക സഹായവാഗ്ദാനവുമായി അമേരിക്ക. പലസ്തീന്‍ അനുകൂല സായുധസംഘമായ ഹമാസിനെതിരായ യുദ്ധത്തില്‍ യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. ആയുധങ്ങളുടെ കൈമാറ്റവും സൈനിക സഹായവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്ിന് നിര്‍ദേശം നല്‍കിയതായും ഓസ്റ്റിന്‍ അറിയിച്ചു. യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ്. യു.എസ്. യുദ്ധവിമാനങ്ങളായ എഫ്-35, എഫ്-15, എഫ്-16, എ-10 […]

ഇസ്രായേൽ-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 1,500 കടന്നു

ഇസ്രായേലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവീവിൽ വ്യോമാക്രമണങ്ങൾ അറുതിയില്ലാതെ തുടരുകയാണ്. അതേസമയം ഇസ്രായേൽ- ഹമാസ് സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,500 കടന്നുവെന്നാണ് റിപ്പോർട്ട്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. മരിച്ചവരിൽ 11 അമേരിക്കക്കാരും ഉൾപ്പെടുന്നു. 30 ലെറെ ഇസ്രായേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രായേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം. […]