October 25, 2025

എഫ്‌ഐആര്‍ കോപ്പിയ്ക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പ് വഴി പൊലീ കേസുകളുടെ എഫ്‌ഐആര്‍ പകര്‍പ്പ് വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി. പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയാണ് എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്യാമാകുക. ഈ സൗകര്യം കേരള പൊലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണെന്ന് കേരള പൊലീസ് അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ […]

വേടനെതിരെ ഗൂഢാലോചന; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടന്നെന്ന കതുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനേഷണം. വേടനെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ വേടന്റെ സഹോദരന്‍ ഹരിദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. രാഹുല്‍ സഭയിലെത്തിയില്ല; വിട്ടുനില്‍ക്കുന്നത് വ്യക്തിപരമെന്ന് വിശദീകരണം വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് റാപ്പര്‍ വേടന്റെ സഹോദരന്‍ ഹരിദാസ് വ്യക്തമാക്കിയിരുന്നു. […]

രാഹുലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് എംഎം ഹസന്‍

തിരുവനന്തപുരം: ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍ എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഹസന്‍ ആരോപിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ നേരിടും. നിയമസഭയില്‍ വരണോയെന്നത് എംഎല്‍എയുടെ തീരുമാനമാണ്. […]

പത്താംക്ലാസുകാരന്റെ കര്‍ണപുടം അടിച്ചുപൊട്ടിച്ച് സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപുടം പൊട്ടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബേഡകം പോലീസ് കേസെടുത്തത്. വിഷയത്തില്‍ സ്വമോധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് […]

കോഴിക്കോട് എടിഎം തകര്‍ക്കാന്‍ ശ്രമം; പ്രതി പിടിയില്‍

കോഴിക്കോട്: എടിഎം കൗണ്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചാശ്രമം തടഞ്ഞ് കോഴിക്കോട് കുന്നമംഗലം പോലീസ്. ചാത്തമംഗലം കളതോടില്‍ കവര്‍ച്ചാശ്രമം നടത്തിയ അസം സ്വദേശി ബാബുല്‍ (25) പോലീസ് പിടിയിലായി. രാത്രികാല പരിശോധനയ്ക്കിറങ്ങിയ പോലീസ് ഷട്ടറുകളുടെ പൂട്ട് തുറന്നതായി കണ്ട് പരിശോധന നടത്തിയപ്പോഴാണ് കൗണ്ടറിന് അകത്തുനിന്ന് പ്രതിയെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പ്രതി എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. Also Read; താല്‍ക്കാലിക വിസി നിയമനം ചട്ടവിരുദ്ധം; കേരളം സുപ്രീംകോടതിയില്‍

ബലാത്സംഗക്കേസ്; വേടനെ അറസ്റ്റ് ചെയ്യാന്‍ പോലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് […]

പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ; നാലുവര്‍ഷത്തിനിടെ കൈക്കലാക്കിയത് 16 ലക്ഷം രൂപ; സസ്‌പെന്‍ഷന്‍

കൊച്ചി: പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ. മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു സിപിഒയുടെ തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ശാന്തി കൃഷ്ണനെ എറണാകുളം റൂറല്‍ എസ്പി സസ്പെന്‍ഡ് ചെയ്തു. Also Read; സ്‌കൂളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി വേണം; പുതിയ നിര്‍ദേശവുമായി സിബിഎസ്ഇ ഡിഐജി ഓഫീസില്‍ നിന്ന് സാധാരണ രീതിയില്‍ നടക്കുന്ന […]

വിഎസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസ്. കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തുവിന് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നീലേശ്വരം, കുമ്പള, ബേക്കല്‍ സ്റ്റേഷനുകളിലാണ് കേസുകള്‍. Also Read; കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുബാറക് റാവുത്തര്‍, ആബിദ് അടിവാരം, അഹ്‌മദ് കബീര്‍ കുന്നംകുളം […]

കയ്യാങ്കളി; ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചേലക്കാട്: കയ്യാങ്കളിയില്‍ ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ദിലീപ് കുമാറിനേയും പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപിനെയുമാണ് തൃശൂര്‍ സിറ്റി പോലീസ് സസ്പെന്‍ഡ് ചെയ്തത്. പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടായതിനാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. കയ്യാങ്കളിയില്‍ പോലീസ് കേസെടുത്തിരുന്നു. Also Read; സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയില്‍ അന്വേഷണം ഇരുവരുടെയും ചേലക്കോടുള്ള വീടിന് മുന്നിലെ വഴിയില്‍ ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. തുടര്‍ന്ന് ഇരുവരും ചേലക്കര ആശുപത്രിയില്‍ […]

കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. കാക്കനാട് പാലച്ചുവട്ടിലെ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. Also Read; ‘ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ കുറിപ്പ് വായിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം’; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഫ്‌ലാറ്റില്‍ പരിശോധന നടന്നത്. ഇവര്‍ എംഡിഎംഎ വില്‍പ്പനക്കാരാണോയെന്നും സംശയമുണ്ട്. രാത്രി വൈകിയും പ്രതികളുടെ ഫ്‌ലാറ്റില്‍ പരിശോധന […]