October 26, 2025

രാത്രി 12 മണിക്കാണോ പരിശോധന? മനുഷ്യാവകാശ ലംഘനമെന്ന് സിദ്ദിഖ് കാപ്പന്‍

രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പോലീസ് നീക്കം അസാധാരണമാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പോലീസുകാര്‍ വരുന്നത്. ഒരാള്‍ വേങ്ങര പോലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. 12 മണിക്ക് ശേഷം വരേണ്ട കാര്യമെന്താണെന്നും ഇപ്പോള്‍ വരാമല്ലോ എന്നും […]

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചിറയിന്‍കീഴില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. എആര്‍ ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ റാഫി(56)യാണ് മരിച്ചത്. വിരമിക്കാനിരിക്കെയാണ് അഴൂരിലെ കുടുംബവീട്ടില്‍ വെച്ച് റാഫി ആത്മഹത്യ ചെയ്തത്. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. Also Read; കരുനാഗപ്പള്ളി കൊലപാതകം; കൊലപാതകത്തിന് മുമ്പ് പ്രതികള്‍ റിഹേഴ്‌സല്‍ നടത്തിയെന്ന് വിവരം (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് പരിഹാരം ആത്മഹത്യയല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ 1056 എന്ന നമ്പറില്‍ […]

സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആറ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിധിന്‍ അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ്ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്, എം ആര്‍ അജിത് കുമാര്‍ എന്നീ ഉദ്യോഗസ്ഥരുടെ വിശദാംശമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത് ജൂണ്‍ 30 നാണ്. Also Read; കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്; ഒരാള്‍ കൂടി […]

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന് അന്വേഷണസംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘം വീണ്ടും മുംബൈയിലേക്ക് പോകും. മുംബൈയില്‍ പെണ്‍കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടീപാര്‍ലറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മുംബയിലെത്തിയ ഉടന്‍ തന്നെ ഇവര്‍ പോയത് ബ്യൂട്ടീപാര്‍ലറിലാണ്. ഇത് ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കും. മാത്രമല്ല ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചതെന്നും അന്വേഷിക്കും. Also Read; ‘മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം, കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് പ്രദീപ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും’ പതിനഞ്ചുകാരിയുടെ അമ്മ കഴിഞ്ഞ ബുധനാഴ്ചയാണ് താനൂര്‍ ദേവദാര്‍ സ്‌കൂളിലെ […]

കുട്ടിയെ മര്‍ദിച്ച സംഭവം; പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട കൂടലില്‍ 14കാരനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍. കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കുട്ടിയുടെ മര്‍മ്മ ഭാഗത്തും തുടയിലും വയറിലും ബെല്‍റ്റ് കൊണ്ട് അടിച്ചു. ജുവനൈയില്‍ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകള്‍ ചുമത്തി ഇന്നലെ പോലീസ് കേസെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]

തിരുവനന്തപുരം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ അഫാന്‍ ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചാണെന്നാന്ന് പ്രാഥമിക നിഗമനം. എല്ലാവര്‍ക്കും തലയില്‍ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്. അതിനാല്‍ പ്രതിയുടെ മാനസിക നില പരിശോധിക്കും. Also Read; പണിമുടക്കുന്ന ആശ വര്‍ക്കര്‍മാര്‍ […]

ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; മോഷണം കടം വീട്ടാന്‍, റിജോയെ പിടികൂടിയത് ഇങ്ങനെ…

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാതെ പല മറുപടിയാണ് റിജോ നല്‍കുന്നത്. ഇത് പോലീസിനെ കുഴപ്പിക്കുകയാണ്. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നല്‍കിയിരുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട് മോഷ്ടാവ് […]

ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 18 വര്‍ഷത്തിന് ശേഷം പിടിയില്‍; മറ്റൊരു പേരില്‍ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ മോഷണ കേസിലെ പ്രതി 18 വര്‍ഷത്തിനു ശേഷം പിടിയില്‍. കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സക്കീറിനെ (39) ആണ് ഡി സി പി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടിയത്. 2006ല്‍ കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ പൊളിച്ചു മോഷണം നടത്തിയതിന് സക്കീറിനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. Also Read; കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല; ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് സമരം […]

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നെന്ന് പോലീസ്

കോട്ടയം: കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരനായ വിദ്യാര്‍ത്ഥിയോട് മദ്യമടക്കം വാങ്ങാനുള്ള പണം പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി പണം കൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് പകര്‍ത്തിയത്. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. Also Read; തിരുവനന്തപുരത്ത് പ്ലസ് വണ്‍ […]

പോലീസിന്റെ കായിക ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി; പകരം ചുമതല എസ് ശ്രീജിത്തിന്

തിരുവനന്തപുരം: പോലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. പകരം എസ് ശ്രീജിത്തിന് ചുമതല നല്‍കി. പോലീസില്‍ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ പിന്‍വാതില്‍ നിയമനം വിവാദമായ സാഹചര്യത്തില്‍ തന്നെ മാറ്റാന്‍ അജിത് കുമാര്‍ സ്വയം കത്ത് നല്‍കുകയായിരുന്നു. Also Read; കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി, മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും തള്ളിപ്പറയുന്നു: ജോര്‍ജ് കുര്യന്‍ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസറാണ് സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയല്‍ നീക്കം നടത്തേണ്ടത്. നേരത്തെ രണ്ട് […]