October 26, 2025

പോത്തന്‍കോട് കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് തങ്കമണി കൊലക്കേസില്‍ സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ അടക്കം ഉണ്ടെന്ന് പോലീസ് പറഞ്ഞു. Also Read; സംസ്ഥാനത്ത് ലൈസന്‍സിനും പ്രൊബേഷണറി പീരിയഡ് ; അപകടരഹിതമായി വാഹനം ഓടിച്ചാല്‍ മാത്രം യഥാര്‍ത്ഥ ലൈസന്‍സ് പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണിയെ (65) വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് ഇന്ന് രാവിലെയാണ് മരിച്ച […]

മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് ; അക്കൗണ്ടില്‍ എത്തിയത് 28 കോടി, ചെലവായത് 19 കോടി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള പറവ ഫിലിംസ് സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. സൗബിന്‍ ഉള്‍പ്പെടെയുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് പോലീസിന്റെ കണ്ടെത്തല്‍. സിനിമ നിര്‍മ്മിക്കാനായി നിരവധി പേര്‍ ചേര്‍ന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19 കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read ; ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു […]

കേരളത്തിലെത്തിയത് 14 അംഗ കുറവ സംഘം ; രാത്രികാല പട്രോളിങിന് പുറമെ പരിശോധനയ്ക്ക് ഇനി ഡ്രോണും

കൊച്ചി: ആലപ്പുഴയില്‍ മോഷണ കേസില്‍ അറസ്റ്റിലായ സന്തോഷ് സെല്‍വത്തിനായി അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറവാ സംഘം തന്നെയെന്നായിരുന്നു പോലീസിന്റെ സ്ഥിരീകരണം. തുടര്‍ന്ന് എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും പിടിയിലായ സന്തോഷാണ് മണ്ണഞ്ചേരിയില്‍ പോയി മോഷണം നടത്തിയതെന്നും ഇയാള്‍ കുറവാ സംഘാംഗമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു വ്യക്തമാക്കിയിരുന്നു. പ്രതിയായ സന്തോഷ് സെല്‍വത്തിന്റെ നെഞ്ചില്‍ പച്ച കുത്തിയതാണ് തിരിച്ചറിയാന്‍ നിര്‍ണായക തെളിവായതെന്നും അദ്ദേഹം വിവരിച്ചിരുന്നു. Also […]

നിവിന്‍ പോളിയെ രക്ഷിച്ചത് പോലീസിന്റെ ഇടപെടല്‍; ആരോപണത്തില്‍ ഉറച്ച് പരാതിക്കാരി

ഇടുക്കി: നടന്‍ നിവിന്‍പോളിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പരാതിക്കാരി. പോലീസിന്റെ ഇടപെടലാണ് നിവിന്‍ പോളിയെ രക്ഷിച്ചതെന്നും പോലീസുമായി നിവിന്‍പോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോക്കുന്നു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ നിവിന്‍ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റേത്. കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണസംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിന്‍ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു. Also Read; പൊതു ജീവിതം അവസാനിപ്പിക്കുന്നു, യാത്രയും പ്രസംഗവും ഒഴിവാക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍ […]

വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയാണ് തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ലോഡ്ജില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് ഡോക്ടറുടെ പരാതിയിലുള്ളത്. കഴിഞ്ഞമാസമാണ് സംഭവം. ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചെന്നും ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. Also Read; പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി പി വി അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പദ്ധതി സോഷ്യല്‍മീഡിയ വഴിയാണ് […]

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പ്രതികള്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയാണെന്നാണ് പിടിയിലായ പ്രതികള്‍ പറയുന്നത്. ക്ഷേത്രത്തിലെത്തിയത് ദര്‍ശനത്തിന് വേണ്ടിയാണെന്നും എന്നാല്‍ തളിപ്പാത്രം കണ്ടപ്പോള്‍ പൂജിക്കാനായി ഇത് മോഷ്ടിച്ചതാണെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പുരാവസ്തു ഇനത്തില്‍പ്പെട്ട തളിപ്പാത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. Also Read; എ ഡി എം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍, പി പി ദിവ്യയുടെ വാദങ്ങള്‍ പൊളിയുന്നു മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം […]

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; പോലീസുകാര്‍ കുറവ്

ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിയാല്‍ വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു. 6 മണിക്കൂര്‍ വരെ കാത്തുനിന്നാണ് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത്. മാസപൂജാ സമയത്ത് ഇത്രയും തിരക്കു വരുന്നത് ഇതാദ്യമായാണ്. അതേസമയം തിരക്കു നിയന്ത്രിക്കാന്‍ മതിയായ പോലീസ് സംവിധാനം സന്നിധാത്ത ഉണ്ടായിരുന്നില്ല. ആകെ 170 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചത്്. മൂന്ന് ഷിഫ്റ്റായിട്ടാണ് ഇവര്‍ക്ക് ഡ്യൂട്ടി. മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാന്‍ കഴിയൂ. പോലീസിന് അതിനു […]

‘വ്യാജന്‍മാര്‍ അറസ്റ്റില്‍’, കേരളാ പോലീസിന് അഭിനന്ദനങ്ങള്‍ : ലിസ്റ്റിന്‍ സ്റ്റീഫന്‍

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ തമിഴ് റോക്കേഴ്‌സ് അഡ്മിന്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രജനികാന്ത് നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ടയ്യന്റെ വ്യാജ പതിപ്പ് ചിത്രീകരിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.വ്യാജന്‍മാര്‍ അറസ്റ്റിലായതിന് പിന്നാലെ കേരള പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് എആര്‍എംന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. Also Read ; മദ്രസകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം : […]

പോലീസ് – ആര്‍എസ്എസ് അന്തര്‍ധാര : സര്‍ക്കാര്‍ ആശങ്കയകറ്റണം – നാഷണല്‍ ലീഗ്

കോഴിക്കോട് : ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ പോലീസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസുമായിട്ടുള്ള അടുത്ത ബന്ധം മതേതര സമൂഹത്തില്‍ വലിയ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും അത് ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവിച്ചു. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത്കുമാറിന്റെ രഹസ്യ കൂടിക്കാഴ്ചകള്‍ ഈ അന്തര്‍ധാരയുടെ ഭാഗമാണ്. ആര്‍എസ്എസ് പ്രതിസ്ഥാനത്തുള്ള പല പ്രമാദ കേസുകളിലും പോലീസിന്റെ ഭാഗത്തു നിന്ന് സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും കടുത്ത ഉദാസീനതയും യാദൃശ്ചികമാണെന്ന് വിശ്വസിക്കാനാവില്ല, സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മതേതര സമൂഹത്തെ ഇത് വളരെയധികം […]

ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി

ഇരിട്ടി: ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മൂന്ന് സുഹൃത്തുക്കളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്‍ (33) നെ രക്ഷിക്കാന്‍ ശ്രമിക്കാത്തതിനും അപകടവിവരം മറച്ചുവെച്ചതിനുമാണ് സുഹൃത്തുക്കളായ ഇരിട്ടി പയഞ്ചേരി പാറാല്‍ വീട്ടില്‍ കെ.കെ. സക്കറിയ (37), വിളക്കോട് നബീസ മന്‍സിലില്‍ പി.കെ. സാജിര്‍ (46), മുരുങ്ങോടി മുള്ളന്‍പറമ്പത്ത് വീട്ടില്‍ എ.കെ. സജീര്‍ (40) എന്നിവരെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്നോടെ സുഹൃത്തുക്കളുമൊത്ത് […]