October 26, 2025

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് തടയാന്‍ പാടില്ല; സര്‍ക്കുലറിറക്കി ഡി ജി പി

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബിന്റെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് ചില പൊലീസുകാര്‍ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയില്‍ സംസാരിക്കുന്നു. ഇതിന് ബോധവത്കരണ ക്ലാസുകള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍. മേലധികാരികള്‍ പൊലീസുകാരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ഡിജിപി ആവശ്യപ്പെടുന്നു. പൊതുജനങ്ങളോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്നും സര്‍ക്കുലറിലുണ്ട്. ALSO READ :രഞ്ജിത്ത് ശ്രീനിവാസന്‍ കേസ്; എല്ലാ പ്രതികള്‍ക്കും വധശിക്ഷ കേരള പൊലീസ് ആക്ടിലെ […]

അയക്കുന്ന പാഴ്‌സലിന്റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളപോലീസ്

പലതരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കിരയാവുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ നിങ്ങളയക്കുന്ന പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. തിരുവനന്തപുരത്ത് നടന്ന ഒരു വമ്പന്‍ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചാണ് പാഴ്‌സല്‍ അയക്കുന്നവര്‍ ജാഗ്രതപാലിക്കാനുള്ള നിര്‍ദേശം കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളപോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നിങ്ങള്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ച പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് […]

സ്‌ക്രീന്‍ ഷെയര്‍ ആപ്പിലൂടെ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം:  സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നുവെന്ന് കേരള പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. ഇത്തരം കെണിയില്‍ വീഴരുതെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി. കേരള പൊലീസ് പറയുന്നത് ഇങ്ങനെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുെവക്കല്‍) […]