October 26, 2025

അഖില്‍ സജീവ് നടത്തിയത് തട്ടിപ്പുകളുടെ പരമ്പര: കിഫ്ബിയുടെ പേരില്‍ തട്ടിയത് 10 ലക്ഷം

നിയമന തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ തട്ടിപ്പിന്റെ എഫ്ഐആര്‍ വിവരങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു. കിഫ്ബി ഓഫീസില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നില്‍ വന്‍ ആസൂത്രണമാണ് അഖില്‍ സജീവും കൂട്ടരും നടത്തിയതെന്നാണ് പോലീസ് എഫ്‌ഐആറിലുള്ളത്. വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പോലീസ് കേസടുത്തിട്ടുണ്ട്. […]