October 25, 2025

പഠനം പൂര്‍ത്തിയാക്കണമെന്നാവശ്യം; ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊട്ടാരക്കര: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ മൂന്നാം പ്രതി അനുപമ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.തനിക്ക് പഠനം പൂര്‍ത്തിയാക്കണമെന്നും അതിനായി ജാമ്യം അനുവദിച്ചു തരണമെന്നുമാണ് അനുപമയുടെ ആവശ്യം.അഡ്വ പ്രഭു വിജയകുമാര്‍ വഴിയാണ് ജാമ്യാപേക്ഷ നല്‍കിയത്.സോഷ്യല്‍ മീഡിയയിലും യുട്യൂബിലും നിറഞ്ഞു നില്‍ക്കുന്ന വ്‌ളോഗര്‍ കൂടിയായിരുന്നു അനുപമ. ഇതിനെ തുടര്‍ന്ന് രൂക്ഷമായ പൊതുവിമര്‍ശനത്തിനും അനുപമ വിധേയമായിരുന്നു. Also Read ; 14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ത്രില്ലര്‍ […]