October 25, 2025

അന്‍സലിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; പെണ്‍സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: കോതമംഗലത്ത് വിഷം ഉള്ളില്‍ച്ചെന്ന് യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ചേലോട് സ്വദേശി അദീനയെ അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സലിനെയാണ് യുവതി കൊലപ്പെടുത്തിയത്. യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇക്കാരണം കൊണ്ട് അന്‍സലിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളും ഉണ്ടായിരുന്നു. പാരാക്വിറ്റ് കളനാശിനിയാണ് യുവതി അന്‍സലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത്. ചേലോടുള്ള കടയില്‍ നിന്ന് യുവതി കളനാശിനി വാങ്ങി വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. കീടനാശിനിയുടെ കുപ്പി അദീനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. […]