കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്താണ് സ്വകാര്യ ബസുകള്‍ കൂട്ടിയിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബസുകള്‍ നേര്‍ക്ക് നേരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 20 ലേറെ പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ […]

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശിനി ആണ് മരിച്ചത്.തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍ ഇരുപതോളം പേര്‍ ചികിത്സയിലാണ്. ഇതില്‍ ഗുരുതാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് പുഴയിലേക്ക് മറിഞ്ഞതിന് പിന്നാലെ ആരെങ്കിലും വെള്ളത്തില്‍ മുങ്ങിപ്പോയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതുകൊണ്ട് തന്നെ പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. Also Read ; ‘മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാന്‍ എന്ന് വിളിച്ചവരല്ലേ […]

അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും ; അന്തിമോപചാരം അര്‍പ്പിച്ച് നാട്, മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. നാടിന്റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുന്‍ എന്നന്നേക്കുമായി നിദ്രയിലേക്ക് മടങ്ങി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാവിലെ 11.20ഓടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്റെ ചിതയ്ക്ക് തീകൊളുത്തി. Also Read ; ‘ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ’ , നിലപാട് കടുപ്പിച്ച് സിപിഐ കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് […]

അര്‍ജുന് വിട ചൊല്ലാനൊരുങ്ങി നാട്…. അര്‍ജുനെ ഒരു നോക്ക് കാണാന്‍ എത്തിയത് ജനസാഗരം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ചേതനയറ്റ ശരീരം അവസാനമായി വീട്ടിലെത്തിച്ചു.മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ നൂറ് കണക്കിന് ജനങ്ങള്‍ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അര്‍ജുന്റെ മൃതദേഹം ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാര്‍ക്കും […]

മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍

കോഴിക്കോട്: നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. നിര്‍മാതാവും സംവിധായകനുമായി കെ എ ദേവരാജന്‍ നല്‍കിയ പരാതിയാണ് കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുക. നേരത്തെ ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ച കോടതി ആഗസ്റ്റ് 30ന് മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. Also Read ; കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക് ‘സ്വപ്നമാളിക’ […]

കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും തമ്മില്‍ കൂട്ടിയിടിച്ചു. ഇരുബസുകളിലുമായി 30 ഓളം യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. Also Read ; സിപിഐ നിലപാട് സ്ത്രീപക്ഷം, തെറ്റ് ചെയ്തവര്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും – ചിഞ്ചുറാണി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. […]

കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍. ഒരു മാസം മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് തൊട്ടു മുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഒരു മാസം കഴിയുമ്പോഴേക്കും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതുകൊണ്ട് തന്നെ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസം മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു. ഇതേ തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിരുന്നു. Also Read ; മുകേഷിനെ ചേര്‍ത്ത് പിടിച്ച് സിപിഐഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും നാട്ടുകാരാണ് മണ്ണിടിച്ചിലുണ്ടായ വിവരം […]

കോഴിക്കോട് ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീര്‍ എന്നയാളുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു അപകടം. വലിയ ശബ്ദത്തോടെയാണ് വീട് ഇടിഞ്ഞുതാഴ്ന്നത്. താഴത്തെ നില പൂര്‍ണമായി ഭൂമിക്കടിയിലായി. വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നു. സക്കീറും ഭാര്യ ആസ്യയും മകളും മകളുടെ രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. അപകടസമയത്ത് സക്കീര്‍ ജോലിക്ക് പോയതായിരുന്നു.മകള്‍ അവരുടെ മൂത്ത കുട്ടിയ സ്‌കൂളില്‍ കൊണ്ടുവിടാനും പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന സക്കീറിന്റെ […]

കോഴിക്കോട് ജില്ലയില്‍ ബീച്ച്, വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു ; ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിലക്ക്

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ നിലവില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്.ക്വാറികളുടെ പ്രവര്‍ത്തനത്തിന് പുറമെ എല്ലാ തരത്തിലുമുള്ള മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാനാണ് കര്‍ശന നിര്‍ദേശം. Also Read ; സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട് അതോടൊപ്പം ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, […]

കോഴിക്കോട് ഉരുള്‍പ്പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു ; ഒരാളെ കാണാതായി

കോഴിക്കോട്: കോഴിക്കോടും ഉരുള്‍പ്പൊട്ടലില്‍ വ്യാപക നാശനഷ്ടം. വിലങ്ങാട് അടിച്ചിപ്പാറ,മഞ്ഞച്ചീളി ഭാഗത്ത് ഉരുള്‍പ്പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.ഉരുള്‍പൊട്ടി വരുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടി രക്ഷപെടുകയായിരുന്നു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മൂന്ന് തവണയാണ് മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയത്. Also Read ; വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം കുറ്റല്ലൂര്‍, പന്നിയേരി മേഖലകളിലും ഉരുള്‍ പൊട്ടലില്‍ വ്യാപക നാശം നേരിട്ടിട്ടുണ്ട്. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ […]