പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കി. കോഴിക്കോട് കോടതിക്ക് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. അതേസമയം പ്രതിക്കെതിരായ ബ്ലുകോര്‍ണര്‍ നോട്ടീസിന് പോലീസിന് മറുപടി ലഭിച്ചിട്ടില്ല. കൂടാതെ പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തുന്നതും വൈകിയേക്കും. ഈ മാസം 27നാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പോലീസ് റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്. Also Read ; തിരുവല്ലയില്‍ പത്താംക്ലാസ് ഫലം പേടിച്ച് 15-കാരന്‍ നാടുവിട്ടിട്ട് രണ്ടാഴ്ച; കിട്ടിയത് ഒമ്പത് എ.പ്ലസും […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































