October 26, 2025

ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. Also Read ; വീഡിയോകോളില്‍ വിവസ്ത്രയാകാന്‍ നിര്‍ബന്ധിച്ചു, അമ്മയെ പീഡിപ്പിച്ചു; ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണക്കെതിരേ പരാതിക്കാരി ഇന്ന് പുലച്ചെ 3.30 നാണ് അപകടമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു ദുരന്തം. മലബാര്‍ മെഡിക്കല്‍ കോളേജില്‍നിന്നും […]

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ എയര്‍

മസ്‌കറ്റ്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ എയര്‍. ഒമാനില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ കോഴിക്കോട്ടേക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ ഉയര്‍ത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തത്. ഇന്ത്യക്ക് പുറമെ യൂറോപ്യന്‍ നഗരങ്ങളിലേക്കും തായ്ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലക്കുമാണ് അധിക സര്‍വീസുകള്‍ ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. Also Read ;പാതിപിന്നിട്ട് വോട്ടെടുപ്പ്: വിലയിരുത്തലുകള്‍ തെറ്റുന്നു; ബിജെപി ഒരുചുവട് പിന്നോട്ട് ഇന്ത്യന്‍ സെക്ടറുകളില്‍ കോഴിക്കോട്ടേക്ക് […]

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു.പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ളയാളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ […]

കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ

ലുലു ഗ്രൂപ്പിന്റെ പണി പൂർത്തിയായി വരുന്ന കോഴിക്കോട് മാളിലേക്ക് നിരവധി ഒഴിവുകൾ. മാളിലേക്ക് ആവശ്യമായ മുഴുവൻ തസ്തികകളിലും ജോലി ഒഴിവുണ്ട്. സൂപ്പർവൈസർ , സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ് , വെയർ ഹൗസ് സ്റ്റോർ കീപ്പർ , സെയിൽസ്മാൻ /Saleswoman, കാഷിർ ഹെൽപ്പർ /പാക്കർ , ടൈലർ , Maintenance Supervisor, എക്സിക്യൂട്ടീവ് ഷെഫ് /Sous Chef, HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ , Commis/Chef De Partie/DCDP, BLSH In Charge, Butcher/Fish Monger and […]

കോഴിക്കോട് സ്ലീപ്പര്‍ ബസ് മറിഞ്ഞ് അപകടം; കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സ്ലീപ്പര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശി ആയ ആള്‍ മരിച്ചു്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. Also Read; പാപിക്കൊപ്പം ചേർന്നാൽ ശിവനും പാപി ; ഇ പി ജയരാജൻ സൗഹൃദങ്ങളിൽ ജാഗ്രത കാണിക്കണമെന്ന് പിണറായി വിജയൻ തിരുവന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ കോഹിനൂര്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വിവരം […]

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

കോഴിക്കോട്: പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് ഈ സംഭവം നടന്നത്. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ പരിശോധന ആരംഭിച്ചു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി

കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്.വാഹനങ്ങളുടെ പെയിന്റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റി. അതുകൊണ്ട് വലിയ അപകടം ഒഴിവായി.പക്ഷേ സമീപത്തെ തെങ്ങുകളിലേക്കും തീ പടരുന്ന സാഹചര്യമുണ്ടായി.തുടര്‍ന്ന് തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അവിടെ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത് അത് മറ്റൊരിടത്തായിരുന്നതുകൊണ്ട് ഫയര്‍ യൂണിറ്റ് എത്താന്‍ സമയം വൈകി. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നാണ് ആദ്യ യൂണിറ്റ് എത്തിയത്. […]

വടകരയില്‍ മയക്കുമരുന്ന് കവര്‍ന്നത് ആറ് ജീവനുകള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കോഴിക്കോട്: വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും അതുമൂലമുണ്ടാകുന്ന മരണങ്ങളും ഇന്ന് സമൂഹത്തില്‍ ഏറിവരികയാണ്. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒഞ്ചിയത്തെ യുവാക്കളുടെ മരണം. ഇവര്‍ മരിച്ചു കിടന്ന സ്ഥലത്തിന് സമീപത്തായി സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഇതാണ് പോലീസിന് സംശയം ഏറിപ്പിച്ചത്.കൂടാതെ ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ മാത്രം മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതെന്ന് സംശയിക്കുന്ന ആറ് കേസുകളാണുള്ളത്.ഈ പ്രദേശത്തെ മയക്കുമരുന്നു ഉപയോഗത്തില്‍ നാട്ടുകാരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തെ തുടര്‍ന്ന് ഇത്തരത്തില്‍ സംശയം നിലനില്‍ക്കുന്ന മരണങ്ങളുടെ […]

കോഴിക്കോട് എന്‍ ഐ ടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു; പ്രതി പിടിയില്‍

കോഴിക്കോട് : മുക്കം എന്‍ഐടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. പ്രതിയെ കുന്നമംഗല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയചന്ദ്രനെ ഇപ്പോള്‍ കെ എം സി ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read ;ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സി.ഡി ഇടാമെന്ന് ടി സിദ്ദിഖ് പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറയുന്നത്. […]

വടകരയില്‍ കെ കെ ശൈലജയും കോഴിക്കോട് എളമരം കരീമും സ്ഥാനാര്‍ത്ഥികളായേക്കും

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് കെ കെ ശൈലജയും കോഴിക്കോട് നിന്ന് എളമരം കരീമും തന്നെ സ്ഥാനാര്‍ത്ഥികളായേക്കും. സിപിഐഎം ജില്ലാ കമ്മിറ്റി ഇരുവരുടെയും പേരുകള്‍ അംഗീകരിച്ചു. എല്‍ഡിഎഫ് കോഴിക്കോട്, വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ ആദ്യയോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനം എടുക്കാനൊരുങ്ങുകയാണ് സിപിഐഎം. Also Read ; അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയേറ്റും ഉച്ചക്ക് […]