സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കോട്ടയം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞു. നേരത്തെ രാജി നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് മാര്‍പ്പാപ്പ രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുര്‍ബാനരീതിയെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയില്‍ നാളുകളായി നിലനിന്ന ഭിന്നതയ്ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും തെരഞ്ഞെടുക്കുക. കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സിറോ മലബാര്‍ […]