കോണ്‍ഗ്രസിന്റെ മഹാജന സഭ ഇന്ന് തൃശ്ശൂരില്‍; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കും
തൃശ്ശൂര്‍: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജന സഭ ഇന്ന് തൃശ്ശൂരില്‍. ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള കോണ്‍ഗ്രസിന്റെ മഹാജന സഭ സമ്മേളനം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമാകും. ബൂത്ത് പ്രസിഡന്റുമാര്‍ മുതല്‍ എഐസിസി അംഗങ്ങള്‍ വരെ പങ്കെടുക്കുന്ന മഹാജന സഭ സമ്മേളനം നടക്കുന്നത് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്താണ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രഥമ യോഗവും ഇന്ന് തൃശൂരില്‍ ചേരും. സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക യോഗത്തില്‍ തയാറാക്കിയേക്കുമെന്നാണ് […]