തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു
കൊച്ചി: തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു. തൃക്കാക്കര എഎസ്‌ഐ ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; സംസ്ഥാനത്ത് ഉയര്‍ന്ന താപനില; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരമറിഞ്ഞാണ് എഎസ്‌ഐയും പോലീസുകാരും സംഭവസ്ഥലത്തെത്തിയത്. ഇതിനുപിന്നാലെയാണ് അക്രമി കല്ലെടുത്ത് എഎസ്‌ഐയുടെ തലയ്ക്കെറിഞ്ഞത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എഎസ്‌ഐയുടെ തലയ്ക്ക് ഏഴു തുന്നലുണ്ട്. Join with metro […]