തെലങ്കാനയിലെ വനമേഖലയില്‍ പോലീസുമായി ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബംഗളൂരു: തെലങ്കാനയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചല്‍പ്പാക്ക് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടു. ഒരാഴ്ച മുന്‍പ് പോലീസിന് വിവരം നല്‍കി എന്ന് പറഞ്ഞ് ഈ മേഖലയില്‍ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിന്ന് വന്‍ ആയുധ ശേഖരവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. Also Read; തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ഡല്‍ഹി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ബിജാപൂര്‍ – സുഖ്മ അതിര്‍ത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചത്. ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി. 2021 ല്‍ സമാനമായ ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. also read: VIDEO INTERVIEW: പി സി ജോര്‍ജ് ബി ജെ പിയിലേക്ക്, ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച; ജനപക്ഷം ഇല്ലാതാകും

നവകേരള സദസ്സിന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്

കോഴിക്കോട്: കോഴിക്കോട് വീണ്ടും മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. നവ കേരള സദസിനെതിരെ മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് ഭീഷണി കത്ത് ലഭിച്ചത്. സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. നേരത്തെ വന്ന ഭീഷണി കത്തില്‍ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പോലീസ് പറയുന്നു. നവകേരള സദസ് ഇന്ന് മുതല്‍ മൂന്ന് ദിവസം കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്താനൊരുങ്ങുമ്പോഴാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കോഴിക്കോട് ഒരുക്കിയിട്ടുള്ളത്. […]

കൊച്ചിയിലേതുപോലെ കോഴിക്കോട്ടും പൊട്ടിക്കും; കോഴിക്കോട് കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്

കോഴിക്കോട്: കൊച്ചിയിലേതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്. കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന ഭീഷണിയുമായി കാഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായി പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ കോഴിക്കോട്ടും പൊട്ടിക്കും, സൂക്ഷിച്ചോ എന്നാണ് കത്തിലെ ഭീഷണി. പേരു വച്ചാണ് കത്ത് അയച്ചിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അടുത്തയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് […]

മാവോയിസ്റ്റുകളുമായി കണ്ണൂരില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയെന്ന് സൂചന

കണ്ണൂര്‍: മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും കണ്ണൂരില്‍ വീണ്ടും ഏറ്റുമുട്ടിയതായി സൂചന. ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റെന്നും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്നുമാണ് വിവരം. ആരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച രാവിലെ കണ്ണൂരിലെ കരിക്കോട്ടക്കരിയില്‍ ഉരുപ്പംകുറ്റി പള്ളിക്ക് സമീപമുള്ള വനമേഖലയില്‍ നിന്നാണ് വെടിയൊച്ച കേട്ടത്. സംഭവത്തെ തുടര്‍ന്ന് ഏഴാംകടവ് മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക അതേസമയം, ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി […]