September 8, 2024

വയനാട്ടില്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകള്‍; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

മാനന്തവാടി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം നടക്കാനിരിക്കെ വയനാട് കമ്പമലയില്‍ നാലംഗ സംഘം എത്തി. ഇന്ന് രാവിലെയാണ് ഈ നാലംഗ സംഘം മാവോയിസ്റ്റുകള്‍ എത്തിയത്. കമ്പമലയിലെ ജങ്ഷനില്‍ മുദ്രാവാക്യം വിളിച്ച സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തോട്ടം തൊഴിലാളികളോട് അടക്കമുള്ളവരോട് ആഹ്വാനം ചെയ്തു. Also Read ; യെമനില്‍ നിമിഷപ്രിയയെ കാണാന്‍ പ്രേമകുമാരിക്ക് അനുമതി; 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം 10 മിനിറ്റോളം ജങ്ഷനില്‍ മുദ്രാവാക്യം വിളിച്ചെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. സംഘത്തില്‍ മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനും ഉണ്ടായിരുന്നതായി […]

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ഡല്‍ഹി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ബിജാപൂര്‍ – സുഖ്മ അതിര്‍ത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചത്. ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി. 2021 ല്‍ സമാനമായ ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. also read: VIDEO INTERVIEW: പി സി ജോര്‍ജ് ബി ജെ പിയിലേക്ക്, ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച; ജനപക്ഷം ഇല്ലാതാകും

കൊച്ചിയിലേതുപോലെ കോഴിക്കോട്ടും പൊട്ടിക്കും; കോഴിക്കോട് കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്

കോഴിക്കോട്: കൊച്ചിയിലേതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്. കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന ഭീഷണിയുമായി കാഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായി പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ കോഴിക്കോട്ടും പൊട്ടിക്കും, സൂക്ഷിച്ചോ എന്നാണ് കത്തിലെ ഭീഷണി. പേരു വച്ചാണ് കത്ത് അയച്ചിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അടുത്തയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് […]

മാവോയിസ്റ്റുകളുമായി കണ്ണൂരില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയെന്ന് സൂചന

കണ്ണൂര്‍: മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും കണ്ണൂരില്‍ വീണ്ടും ഏറ്റുമുട്ടിയതായി സൂചന. ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റെന്നും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്നുമാണ് വിവരം. ആരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച രാവിലെ കണ്ണൂരിലെ കരിക്കോട്ടക്കരിയില്‍ ഉരുപ്പംകുറ്റി പള്ളിക്ക് സമീപമുള്ള വനമേഖലയില്‍ നിന്നാണ് വെടിയൊച്ച കേട്ടത്. സംഭവത്തെ തുടര്‍ന്ന് ഏഴാംകടവ് മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക അതേസമയം, ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി […]

പേരിയയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ എറ്റുമുട്ടലില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

വയനാട്: പേരിയയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ എറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലായി. മൂന്ന് വനിതകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. രാത്രി 10 മണിയോടെയാണ് വെടിവെപ്പ് നടന്നത്. പേരിയ ചപ്പാരത്തെ പ്രദേശവാസി അജേഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. Also Read; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍ കബനി ദളത്തിലെ മാവോയിസ്റ്റുകളായ ചന്ദ്രുവും ഉണ്ണിമായയുമാണ് പിടിയിലായത്. ലത സുന്ദരി എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു. സ്ഥലത്ത് പൊലീസും തണ്ടര്‍ബോള്‍ട്ടും കൂടുതല്‍ പരിശോധന […]

മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി അരമണിക്കൂറോളം വെടിവെപ്പുണ്ടായി. ഇന്നലെ രാത്രി 7 മണിയോടെയാണ് മാവോയിസ്റ്റുകള്‍ ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ മൊബൈല്‍ ഫോണുകളും, ലാപ് ടോപ്പും ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞത്. ഇതിനിടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. പിടികൂടിയവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. രണ്ട് […]