മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തല്‍കാലം ചോദ്യം ചെയ്യേണ്ടെന്ന് കോടതി
കൊച്ചി: വിവാദമായ മസാല ബോണ്ട് കേസില്‍ ഹൈക്കോടതിയില്‍ നിന്നും തോമസ് ഐസക്കിന് ആശ്വാസം.തെരഞ്ഞെടുപ്പു സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസകിനെ ഇ ഡി ചോദ്യം ചെയ്യേണ്ടെന്ന് കോടതി നിലപാടെടുത്തു.സ്ഥാനാര്‍ത്ഥിയായ ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലായെന്നും എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ചില വിശദീകരണം ആവശ്യമാണെന്നും കോടതി പറഞ്ഞു.അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് തോമസ് ഐസകിനോട് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു.അത് പക്ഷെ ഇപ്പോള്‍ തന്നെ വേണമെന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.ഇത് സംബന്ധിച്ചുള്ള തോമസ് […]