October 26, 2025

ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് മുങ്ങി അപകടം ; അഞ്ച് സെനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ലഡാക്ക് ദൗലത്ത് ബേഗ് ഓള്‍ഡ് അതിര്‍ത്തി രേഖയ്ക്ക് സമീപം സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.റിവര്‍ ക്രോസിംഗ് ഉള്‍പ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് അപകടം. നദി മുറിച്ചുകടക്കുന്നതിനിടെ കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിപോയത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സൈനികര്‍ ഒലിച്ചുപോവുകയായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നുവെങ്കിലും രക്ഷിക്കാനായില്ല. ആദ്യം ഒരു സൈനികന്റെയും തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ നാല് പേരുടെയും മൃതദേഹംകണ്ടെത്തുകയായിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..