ഹറമില്‍ ആകെ 13 മിനാരങ്ങള്‍, ഒരു ചന്ദ്രക്കലയുടെ ഉയരം ഒമ്പത് മീറ്റര്‍
ജിദ്ദ: മക്കയിലെ മസ്ജിദുല്‍ മിനാരങ്ങളില്‍ പുതിയ ചന്ദ്രക്കലകള്‍ സ്ഥാപിച്ചു. ആകെ 13 മിനാരങ്ങളാണ് ഹറമില്‍ ഉള്ളത്. മിനാരത്തിന് 130 മീറ്ററിലേറെ നീളമുണ്ട് ഇതില്‍ ഒമ്പത് മീറ്ററാണ് ചന്ദ്രക്കലയുടെ ഉയരം. ചന്ദ്രക്കലയുടെ അടിഭാഗത്തിന്റെ വീതി രണ്ട് മീറ്ററാണ്. അല്‍ഫത്ഹ് കവാടത്തിലെ മിനാരത്തിലാണ് അവസാനമായി ചന്ദ്രക്കല സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഹറമിലെ എല്ലാ മിനാരങ്ങളിലും ചന്ദ്രക്കല സ്ഥാപിക്കുന്ന പണികള്‍ പൂര്‍ത്തിയായി. ഇരുഹറം പരിപാലന ജനറല്‍ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാം മിനാരങ്ങളുടെയും മുകളില്‍ സുവര്‍ണ ചന്ദ്രക്കലകള്‍ സ്ഥാപിച്ച് […]