ന്യൂനപക്ഷ വേട്ട ലജ്ജാകരം: സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത
തൃശൂര്‍ : ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നേരെ രാജ്യത്തുടനീളം അരങ്ങേറുന്ന ആള്‍ക്കൂട്ട വിചാരണയും, അതിക്രമങ്ങളും അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണെന്ന് മലബാര്‍ ഇന്‍ഡിപെന്‍ഡന്‍സ് സിറിയന്‍ ചര്‍ച്ച് സുപ്രീം ഹെഡ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ നേരിട്ടതും, രാജ്യത്തെ മറ്റു ന്യൂനപക്ഷ പിന്നോക്ക ആദിവാസി ദളിത് സമൂഹം അനുഭവിക്കുന്നതുമായ അവഗണനകളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; കന്യാസ്ത്രീകള്‍ക്ക് […]