മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ‘മറികൊത്തല്‍’ നടത്തി നടന്‍ മോഹന്‍ലാല്‍
ഇരിക്കൂര്‍: നടന്‍ മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ 5.30-നാണ് ക്ഷേത്രത്തിലെത്തിയത്. Also Read ;കണ്ണൂരിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.മുരളീധരനും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ദര്‍ശനത്തിനുശേഷം ക്ഷേത്രത്തിലെ വഴിപാടായ ‘മറികൊത്തല്‍’ നടത്തി. ക്ഷേത്രത്തിന്റെ ഐതിഹ്യം ചോദിച്ചറിഞ്ഞ് മേല്‍ശാന്തി ചന്ദ്രന്‍ മൂസതില്‍നിന്ന് പ്രസാദം സ്വീകരിച്ചു. ഏഴുമണിയോടെ മടങ്ങി. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം