96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍

96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍. ഏഴു പുരസ്‌കാരങ്ങളാണ് അവാര്‍ഡ് പ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ ഓപ്പണ്‍ഹൈമര്‍ വാരിക്കൂട്ടിയത്. മികച്ച സംവിധായകന്‍, നടന്‍, ചിത്രം, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റര്‍, ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ വാരിക്കൂട്ടിയത്. Also Read ; ഷമയൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്ന് സുധാകരന്‍, ഷമയെ പിന്തുണച്ച് സതീശന്‍, കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പ്രസ്ഥാനമോ? മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളനെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച നടന്റെ ഓസ്‌കര്‍ പുരസ്‌കാരം കിലിയന്‍ മര്‍ഫിക്ക് ലഭിക്കുകയായിരുന്നു. ഓപ്പണ്‍ഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം […]

കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ നാളെ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ നാളെ ആരംഭിക്കും. നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം ആണ് സി സ്‌പേസ്. സിനിമയ്ക്കൊരിടം എന്ന അര്‍ത്ഥത്തിലുള്ള സി സ്‌പേസ് എന്ന പേരും ലോഗോയും 2022മേയില്‍ റിലീസ് ചെയ്തിരുന്നു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. Also Read ; “ഒരു […]

“ഒരു സര്‍ക്കാര്‍ ഉത്പന്നം” സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു

ഒരു സര്‍ക്കാര്‍ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്തായ നിസാം റാവുത്തര്‍ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അദ്ദേഹത്തിന് 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമ ഈ മാസം എട്ടിനാണ് തീയറ്ററുകളിലെത്തുന്നത് ഇതിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. Also Read ; ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം; യുവാവിന് പാമ്പുകടിയേറ്റു ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന പേരില്‍ […]

35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക്

പ്രതിമാസം 35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക് വന്ന നായകനാണ് വിക്രാന്ത് മസ്സേ. ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്ന 12ത്ത് ഫെയിലിന്റെ ഈ നായകന്‍ 2007 ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ടെലിവിഷനില്‍ തിരക്കുള്ള നടനായിരുന്നു. വലിയ വരുമാനം ലഭിക്കുന്ന മേഖല ആയിരുന്നുവെങ്കിലും കാലം ചെന്നപ്പോള്‍ തനിക്ക് അത് മടുത്തെന്നാണ് വിക്രാന്ത് പറയുന്നത്. അതുവരെയുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ത്തതിന് ശേഷമാണ് ജീവിതത്തിലെ […]

‘ആന്റണി’ സിനിമ വിശ്വാസം ഹനിക്കുന്നില്ലെന്ന് കോടതി

കൊച്ചി: ‘ആന്റണി’ സിനിമയില്‍ ബൈബിളിനുള്ളില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യം നീക്കംചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. ബൈബിള്‍പോലെ തോന്നിപ്പിക്കുന്ന പുസ്തകത്തില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യങ്ങള്‍ ക്രിസ്തുമത വിശ്വാസികളെ അധിക്ഷേപിക്കുന്നുവെന്ന വാദം ശരിയാണെന്ന് കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കി. Also Read ;വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണം; പേ ടിഎമ്മിനെതിരെ ഇഡി അന്വേഷണം പുസ്തകം ബൈബിളാണെന്ന് തിരിച്ചറിയാനാകാത്ത വിധം ദൃശ്യത്തില്‍ മാറ്റംവരുത്തിയെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ചാണ് നടപടികള്‍ […]

നടന്‍ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരാകുന്നു, പ്രണയസാഫല്യത്തിന് ആശംസയറിയിച്ച് സിനിമാലോകം

നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. ദീപ്തിക്കും രാജേഷിനും ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലെത്തി. Also Read ; ചാക്കിൽ കെട്ടി കൈക്കൂലിപ്പണം: മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പിടിയിൽ കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. ടെലിവിഷന്‍ പരിപാടികളുടെ പ്രൊഡ്യൂസറായി കരിയര്‍ ആരംഭിച്ച രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലെത്തുന്നത്. സനല്‍ അമന്റെ […]

ഫെറാരി എഞ്ചിന്‍ ഘടിപ്പിച്ച സിനിമയല്ല മലൈക്കോട്ടെ വാലിബന്‍; ഫസ്റ്റ് ഷോ കഴിഞ്ഞ ഉടനെ സിനിമക്കെതിരെ ആക്രമണം, എങ്ങനെ രണ്ടാം ഭാഗമുണ്ടാകും; പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബന്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സൈബറിടത്തില്‍ നെഗറ്റീവ് കാമ്പയിന്‍ ശക്തമാകുമ്പോഴാണ് വിമര്‍ശനവുമായി ലിജോ രംഗത്തു വന്നത്. കണ്ടു പരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും എല്ലാം സിനിമകളിലും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ലിജോ പറഞ്ഞു. ഫെരാരി എന്‍ജിന്‍ ഉപയോഗിച്ച് ഓടുന്ന വണ്ടിയല്ല ഈ സിനിമ. മുത്തശ്ശിക്കഥയുടെ വേഗം മാത്രമുള്ള ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. Also Read ;കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിക്ക് […]

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആവേശത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജിതു മാധവനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ‘രോമാഞ്ചം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രംകൂടിയാണ് ആവേശം. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ആവേശം. അതില്‍ ഫഹദ് ഗുണ്ടാ നേതാവാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കട്ടിമീശയും, വെള്ള ഷര്‍ട്ടും പാന്റും കൂളിംഗ് ഗ്ലാസും, സ്വര്‍ണാഭരണങ്ങളും ധരിച്ചുള്ള ഫഹദിനെ നമുക്ക് ഒരു മിനിട്ടും നാല്‍പ്പത്തിമൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യവുമുള്ള […]

ആറു ദിവസം കൊണ്ട് ഇന്ത്യയില്‍ കോടികളുടെ കളക്ഷന്‍ നേടി ഹനുമാന്‍

തേജ സജ്ജ നായകനായ ഹനുമാന്‍ ആറു ദിവസം കൊണ്ട് ഇന്ത്യയില്‍ നേടിയത് 80.30 കോടി രൂപ. സാക്‌നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഹനുമാന്‍ ഏഴാം ദിവസം ഇന്ത്യയില്‍ ഏകദേശം 9.50 കോടി രൂപ എല്ലാ ഭാഷയിലും നേടിയിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മൊത്തം ഏഴു ദിവസം കൊണ്ട് 89.80 കോടി രൂപയായി. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും 150 കോടി രൂപ പിന്നിട്ടിരിക്കുകയാണ് ഹനുമാന്‍. Also Read ;കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത് ഈ മാസം 12 നാണ് ഹനുമാന്‍ […]

സംവിധായകന്‍ വിനു കോയമ്പത്തൂരില്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 2008 ല്‍ കണിച്ചുകുളങ്ങരയില്‍ സി ബി ഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ വിനു ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു Also Read ; ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്;13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതി പിടിയില്‍