കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് ‘ആന്റണി’

ജോഷി- ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ആന്റണി’ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്. റിലീസ് ചെയ്ത് മൂന്നാം ദിനത്തില്‍ ആറ് കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പരിഗണിച്ച്, മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഫാമിലി- മാസ്സ്-ആക്ഷന്‍ മൂവി കൂടിയാണ് ആന്റണി. കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ പങ്കുവെച്ചതനുസരിച്ച് ഹിറ്റ് ചാര്‍ട്ടിലേയ്ക്ക് നീങ്ങുന്ന ആന്റണി’ 2023ലെ മികച്ച ചിത്രങ്ങളില്‍ ഇടം നേടുമെന്നാണ് പറയുന്നത്. സിനിമ മികച്ച അഭിപ്രായം നേടിയ സാഹചര്യത്തെ തുടര്‍ന്ന് തിയറ്റര്‍ ഷോകളുടെ […]

വിവാവദങ്ങളൊന്നും ബാധിച്ചില്ല, കത്തിക്കയറി ‘അനിമല്‍

രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ‘അനിമല്‍’ തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്നു എന്നുവേണം പറയാന്‍ കാരണം അത്രയും കൂടുതലാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ഒന്നിന് റിലീസിനെത്തിയ ചിത്രം ആഗോള തലത്തില്‍ ആദ്യ ദിനം സ്വന്തമാക്കിയത് 116 കോടിയാണ്. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കുകയാണ് സന്ദീപ് റെഡ്ഡിയുടെ അനിമല്‍. അതേസമയം ഷാരൂഖ് ഖാന്റെ ‘പഠാനാ’കട്ടെ ആദ്യ ദിനം സ്വന്തമാക്കിയത് 104.80 കോടിയാണ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്ന് 54.75 […]

തലൈവരെ കാണാനെത്തി ഉലകനായകന്‍

ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം സിനിമാ ചിത്രീകരണത്തിനിടെ ഒരേ സ്റ്റുഡിയോയില്‍ കണ്ടുമുട്ടി ഉലകനായകനും തലൈവരും. ‘ഇന്ത്യന്‍ 2’ എന്ന സിനിമയിലാണ് കമലഹാസന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അതേസമയം രജനീകാന്ത് ‘തലൈവര്‍ 170’ എന്ന സിനിമയിലും. രണ്ട് സിനിമകളുടെയും ചിത്രീകരണം ചെന്നൈയില ഒരേ സ്റ്റുഡിയോയിലാണ് നടക്കുന്നത്. ഇതിനിടെ രജനിയെ കാണാന്‍ കമല്‍ എത്തുകയായിരുന്നു. 2002ല്‍ രജനിയുടെ ബാബ എന്ന സിനിമയും കമലഹാസന്റെ പഞ്ചതന്ത്രവും ആണ് ഒടുവില്‍ ഒരേ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചത്. അടുത്ത സുഹൃത്തുക്കളായ രണ്ട് താരങ്ങളും പരസ്പരം ആശ്ലേഷിക്കുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. […]

കാതലിന് ഗള്‍ഫ് രാജ്യങ്ങളില്‍ സെന്‍സര്‍ഷിപ്പ് നിഷേധിച്ചതായി റിപ്പോര്‍ട്ട്

മമ്മൂട്ടി-ജിയോ ബേബി ചിത്രം കാതല്‍ ദി കോറിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. സിനിമയുടെ പ്രമേയത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട്. നവംബര്‍ 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന് ദിവസങ്ങള്‍ ശേഷിക്കെ ഖത്തറിലും കുവൈറ്റിലും സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് നിഷേധിച്ചു. ‘അനുചിതമായ പ്രമേയം’ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ഷിപ്പ് നിഷേധിച്ചത് എന്നാണ് വിവരം. സിനിമയിലെ മമ്മൂട്ടിയുടെ മാത്യു ദേവസിയെന്ന കഥാപാത്രം സ്വവര്‍ഗാനുരാഗിയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് താരം ജ്യോതിക […]

ഡ്യൂണ്‍ 2 ഇനി നേരത്തെ തിയറ്ററുകളിലേത്തും

ഡ്യൂണ്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രം ‘ഡ്യൂണ്‍ 2’ നേരത്തെ തിയേറ്ററുകളില്‍ എത്തും. 2024 മാര്‍ച്ച് 15ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം രണ്ടാഴ്ച മുമ്പ് മാര്‍ച്ച് 1ന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. 2021ലാണ് ആദ്യ ഭാഗം എത്തിയത്. ഹോളിവുഡ് സ്‌ട്രൈക്കിനെ തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയ സിനിമകളില്‍ ഒന്നാണ് ഡ്യൂണ്‍ 2. ഡെനിസ് വില്ലെന്യൂവ് ആണ് സംവിധായകന്‍. ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ ‘ഡ്യൂണ്‍’ എന്ന സയന്‍സ് ഫിക്ഷന്‍ നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിമിത്തി ഷാലമി, റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‌കര്‍ […]

ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുബീഷ് സുധി, ഷെല്ലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാം റാവുത്തര്‍ എഴുതി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധി മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യ ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. അമ്പതോളം സിനിമാതാരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം […]

ഹെഡ്ഡിംഗ് – ഷെയ്ന്‍ നിഗം-അനഘ ക്ചിത്രത്തിന് കട്ടപ്പനയില്‍ തുടക്കം, ക്രിസ്മസിന് പ്രതീക്ഷിക്കാം

ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു. ആര്‍ഡിഎക്‌സിന്റെ വിജയത്തിനു ശേഷം ഷെയ്ന്‍ നിഗം അഭിനയാക്കുന്ന ചിത്രമാണിത്. മലയോര പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുകയാണ് ചിത്രത്തിലൂടെ. ആന്റോ ജോസ് പെരേര – എബി ട്രീസാ പോള്‍ എന്നിവരാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസാണ് നിര്‍മാണം. കട്ടപ്പന ചക്കുപള്ളം മാന്‍കവലയില്‍ രണ്‍ജി പണിക്കര്‍ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണം തുടങ്ങിയത്. വില്‍സണ്‍ തോമസ് സ്വിച്ചോണ്‍ കര്‍മം നടത്തി. ഇടുക്കിയിലെ […]

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

തിരുവനന്തപുരം: നടന്‍ കുണ്ടറ ജോണി (ജോണി ജോസഫ് 71) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജനനം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ സിനിമകളില്‍ നിറഞ്ഞുനിന്ന ജോണി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. ആറാം തമ്പുരാന്‍, കിരീടം, ചെങ്കോല്‍, ഗോഡ്ഫാദര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും അഭിനയിച്ചു. […]

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

ന്യൂഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് നടക്കും. വൈകുന്നേരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. Also Read; സംസ്ഥാന സ്കൂൾ കായികമേള ; ആദ്യ സ്വർണം കണ്ണൂരിന് മികച്ച നടന്‍ അല്ലു അര്‍ജുന്‍, മികച്ച നടിമാരായ ആലിയ ഭട്ട്, കൃതി സനോന്‍ എന്നിവരടക്കമുള്ള അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. ‘ഹോം’ എന്ന […]

മകള്‍ ഇറയുടെ വിവാഹ തീയതി പങ്കുവെച്ച് ആമിര്‍ ഖാന്‍

ദില്ലി: ആമിര്‍ ഖാന്റെയും മുന്‍ ഭാര്യയും സിനിമാ നിര്‍മാതാവുമായ റീന ദത്തയുടേയും മകള്‍ ഇറാ ഖാന്‍ വിവാഹിതയാകുന്നു. ഇറയുടെ വിവാഹ തീയതി പങ്കുവെച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍. 2024 ജനുവരി 3 നാണ് വിവാഹം. ഇറയുടേയും കാമുകന്‍ നുപുര്‍ ഷിഖരെയുടേയും വിവാഹ നിശ്ചയം 2022 നവംബര്‍ 18-ന് നടന്നിരുന്നു. വിവാഹ നിശ്ചയ ചടങ്ങില്‍ ആമിര്‍ ഖാന്‍, മുന്‍ ഭാര്യ റീന ദത്ത, കിരണ്‍ റാവു എന്നിവര്‍ക്ക് പുറമെ ബന്ധുവും നടനുമായ ഇമ്രാന്‍ ഖാന്‍, മന്‍സൂര്‍ ഖാന്‍ എന്നിവരും പങ്കെടുത്തിരുന്നു. […]