മലയാളത്തിലെ ശ്രദ്ധേയമായ താരം അഭിനയം പഠിക്കാന്‍ യുകെയില്‍
മലയാള യുവ താരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്‍ അഭിനയം പഠിക്കാന്‍ യുകെയില്‍. അഭിനേത്രിയായും നര്‍ത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികള്‍ക്ക് സുപരിചിതയാണ് സാനിയ. തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകര്‍ക്കായി സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് വിദേശത്താണ് താരമുള്ളത്. യൂണിവേഴ്സിറ്റി ഫോര്‍ ക്രിയേറ്റീവ് ആര്‍ട്‌സില്‍ അഭിനയ കോഴ്‌സ് പഠിക്കാന്‍ താരം തീരുമാനിച്ചിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍ സര്‍വ്വകലാശാലയാണിത്. ഇവിടെ ബി.എ. (ഓണേഴ്സ്) ആക്ടിങ് […]