October 26, 2025

സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗത്തില്‍ മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. പ്രകാശ് കാരാട്ട് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ പൂര്‍ണ്ണ പോളിറ്റ് ബ്യൂറോ യോഗമാണ് ഇന്ന് ഡല്‍ഹില്‍ നടക്കുക.   ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് മാറി തനിച്ച് മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിയായി എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ […]

വയനാടിനോടുള്ള കേന്ദ്ര നടപടി കേരളത്തോടുള്ള അമര്‍ഷമാണ്, പ്രതിഷേധം ശക്തമാക്കും : എം വി ഗോവിന്ദന്‍

പാലക്കാട് : വയനാട് പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളില്‍ ശക്തമായി ഉയരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് പുനരധിവാസത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അകത്തും പുറത്തുമുളള ആളുകള്‍ സഹായ വാഗ്ധാനങ്ങള്‍ ചെയ്തിട്ടുണ്ട്. ലോക മാതൃകയില്‍ പുനരധിവാസം ചെയ്യും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമര്‍ഷമാണ്. വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയില്‍ […]

ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് വോട്ടായി മാറും: എം വി ഗോവിന്ദന്‍

പാലക്കാട്: ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് പാലക്കാട് വോട്ടായി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട്ട് നടക്കാന്‍ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ എല്ലാവരുടെയും ഫോക്കസ് പോയിന്റായി മാറിയിരിക്കുന്നത് പാലക്കാടാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാടിനെ പിന്‍തളളി പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ കാര്യമാണ്. Also Read; നീലേശ്വരം വെടിക്കെട്ട് അപകടം ; […]

പാലക്കാട്ടെ റെയ്ഡിന്റെ സംവിധായകന്‍ ഷാഫി പറമ്പില്‍ തന്നെ – എം വി ഗോവിന്ദന്‍

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസ് നടത്തിയ പാതിരാ പരിശോധന ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാടില്‍ അരങ്ങേറിയ റെയ്ഡ് സംബന്ധിച്ച് ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി സരിനും നടത്തിയ വ്യത്യസ്ത അഭിപ്രായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പില്‍ തന്നെയാണ് ഇതിന്റെ സംവിധായകനെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. Also Read; സ്വര്‍ണവില തിരിച്ചു കയറുന്നു; ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 […]

സന്ദീപ് വാര്യര്‍ ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍, സന്ദീപിനെ പാര്‍ട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍എഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും. സന്ദീപ് ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കാമെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും സരിനെപോലെയല്ല സന്ദീപെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ ഇടത് നയം സ്വീകരിച്ച് വന്നയാളാണ്. ഇടത് നയം സ്വീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തില്‍ നയം മാറ്റി […]

‘കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തല്‍ ഗുരുതരം , ഇ ഡി അന്വേഷിക്കണം’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തലില്‍ ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൊടകര കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. Also Read; ഇനി വേഗം അല്‍പം കൂടും…. കൊങ്കണ്‍ വഴിയോടുന്ന ട്രെയിനുകള്‍ക്ക് പുതിയ സമയം ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. ഇഡിക്കാണ് കേസ് അന്വേഷിക്കാന്‍ കഴിയുകയെന്ന് ചൂണ്ടിക്കാട്ടിയ […]

പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡോ സരിന്റെയും ഷാനിബിന്റെയും അഭിപ്രായം ശരിയായിരുന്നുവെന്നാണ് പാലക്കാട്ടെ പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ പറയുന്നു. പാലക്കാട് ഡിസിസി തീരുമാനം മറികടന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്, ഇതോടെ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ഡീല്‍ വ്യക്തമായി. ഡിസിസിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്നയാളെ സതീശനും കൂട്ടരും അണികള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചുവെന്നും മുരളീധരന്‍ നിയമസഭയിലെത്തുന്നതിനെ സതീശന്‍ ഭയക്കുന്നുവെന്നും ലേഖനത്തിലുണ്ട്. Also Read; പി സരിന്റെ ചിഹ്നം […]

തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് : എം വി ഗോവിന്ദന്‍

പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണെന്ന വിമര്‍ശനമുയര്‍ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൂര വിവാദത്തില്‍ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിനൊടുവില്‍ ആര്‍എസ്എസ് പൂരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. Also Read; പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍ തൃശൂര്‍ പൂരം വിഷയം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫ്. ഇതിലൂടെ വി […]

‘മാധ്യമപ്രവര്‍ത്തകര്‍ പട്ടികള്‍’ തന്നെയെന്ന് കൃഷ്ണദാസ്; സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കി കെയുഡബ്ല്യുജെ, നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യം

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ്. ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുന്ന പോലെയാണ് മാധ്യമങ്ങള്‍ ഷുക്കൂറിന്റ വീടിന് മുന്നില്‍ നിന്നതെന്ന പരാമര്‍ശമാണ് അദ്ദേഹം ആവര്‍ത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്ത് നല്‍കി. മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപവും ധിക്കാരവും തുടരുന്ന എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിര്‍ത്താനും പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്നാണ് യൂണിയന്‍ പാര്‍ട്ടിക്ക് അയച്ച കത്തിലെ പ്രധാന […]

എഡിഎമ്മിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ന് രാവിലെ 11.30 യോടെയാണ് എം വി ഗോവിന്ദന്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് കുടുംബവുമായി കൂടിക്കാഴ്ച നടത്തി. അതേസമയം കുടുംബവുമായുള്ള കൂടിക്കാഴ്ച അടച്ചിട്ട മുറിയിലായിരുന്നുവെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം എം വി ഗോവിന്ദന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചതിന് ശേഷം എല്ലാവരെയും പുറത്താക്കി സിപിഎം നേതാക്കള്‍ക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു. കേസില്‍ കുറ്റാരോപിതയായ പി.പി.ദിവ്യയെ പോലീസ് ഇനിയും […]