October 26, 2025

‘ചെയ്യാത്ത തെറ്റിന് കഴിഞ്ഞ പത്ത് മാസമായി ടാര്‍ഗറ്റ് ചെയ്തു’ ; സരിനെതിരെ സിപിഎമ്മിന് തുറന്നകത്ത്

തിരുവനന്തപുരം: ഡോ.പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗമായിരുന്ന വീണ എസ് നായര്‍. കഴിഞ്ഞ ജനുവരിയില്‍ താനും സഹപ്രവര്‍ത്തകരും ചേര്‍ന്ന സരിനെതിരെ പരാതി നല്‍കിയിരുന്നുവെന്ന് വീണ പറയുന്നു. ഡിഎംസി കണ്‍വീനര്‍ എന്ന നിലയിലുള്ള സരിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ ഈ പരാതി നല്‍കിയതിന്റെ പേരില്‍ തങ്ങള്‍ക്ക് സൈബര്‍ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു. പരാതിയുടെ മെറിറ്റ് ചര്‍ച്ച ചെയ്യുന്നതിനു പകരം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് വരുത്തിത്തീര്‍ത്ത് മിണ്ടാതെയാക്കിയെന്നും വീണ […]

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സംസ്ഥാന സര്‍ക്കാറും പരിശോധിക്കട്ടെ. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാവുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. Also Read; തൃശൂരില്‍ അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ […]

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍: മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബാലവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിതെന്നും ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Also Read ; വീണയുടെ മൊഴിയെടുത്തത് പ്രഹസനമെന്ന് വി ഡി സതീശന്‍; പ്രതീക്ഷയില്ലെന്ന് കുഴല്‍നാടന്‍ കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല […]

‘ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല, എന്നാല്‍ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്: എം വി ഗോവിന്ദന്‍

കണ്ണൂര്‍: കെടി ജലീലിന്റെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ‘ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാല്‍ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റുണ്ടെന്ന പിവി അന്‍വറിന്റെ പരാമര്‍ശം ശുദ്ധ അസംബന്ധമാണ്. അതിനാല്‍ ശുദ്ധ അസംബന്ധങ്ങള്‍ക്ക് മറുപടിയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയതിലും […]

‘കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു’ ; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളില്‍ ഒത്ത് തീര്‍പ്പുണ്ടാക്കി ലക്ഷങ്ങള്‍ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയില്‍ അന്‍വര്‍ എംഎല്‍എ ഉന്നയിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് അന്‍വര്‍ എംഎല്‍എ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് ശശി പറ്റുന്നു, കച്ചവടക്കാര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ശശി ലക്ഷങ്ങള്‍ കൈപ്പറ്റി, കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ […]

നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി നടത്തിയ നൂറോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന നൂറോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലമ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘ചെങ്കൊടി തൊട്ടുകളിക്കണ്ട’ എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. Also Read; അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്ന് നിലമ്പൂരില്‍ ഫ്ളക്സ് ബോര്‍ഡ് അന്‍വറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ […]

പി വി അന്‍വറിനുള്ള മറുപടിയും പാര്‍ട്ടി നടപടിയും ഇന്ന് ; എം വി ഗോവിന്ദന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: പാര്‍ട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും നേരെ അന്‍വര്‍ തുടുത്ത ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് എം.വി.ഗോവിന്ദന്‍ അറിയിച്ചു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുകയാണെന്നും എല്ലാ ആരോപണങ്ങള്‍ക്കുമുള്ള വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അന്‍വറിന്റെ നീക്കത്തില്‍ മുമ്പ് സംശയിച്ച കാര്യങ്ങള്‍ ശരിയായെന്നും അദ്ദേഹം പറയുകയുണ്ടായി. പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായിട്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. […]

മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത അന്‍വറിന്റെ ഒളിയമ്പുകളെ നേരിടാന്‍ പാര്‍ട്ടി ; തീരുമാനം ഇന്നറിയാം…

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായി ആഞ്ഞടിച്ച പി വി അന്‍വര്‍ എംഎല്‍എയെ നേരിടാനൊരുങ്ങി പാര്‍ട്ടി. പാര്‍ട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അന്‍വറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം എംഎല്‍എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്‍പിച്ചുള്ള പോരിനാണ് അന്‍വറിന്റെ ശ്രമം. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അന്‍വറിനെ പൂര്‍ണമായി തള്ളി കൊണ്ടായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍. പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അന്‍വര്‍ മാറിയെന്ന് പി ജയരാജന്‍ പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അന്‍വര്‍ മാറിയെന്ന് എം […]

മുഖ്യമന്ത്രി ചതിച്ചു ; പോലീസിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് അന്‍വര്‍, ഇനി പ്രതീക്ഷ കോടതിയില്‍

മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞത് ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്. Also […]

‘നീതിയില്ലെങ്കില്‍ നീ തീയാവുക’, അന്‍വര്‍ പിറകോട്ടില്ല ; ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണും

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന മുന്നറിയിപ്പുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. വ്യാഴായ്ച വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അന്‍വര്‍ നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുന്നത്. Also Read ; വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍ ‘വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്.’നീതിയില്ലെങ്കില്‍ നീ […]