സി ആര്‍ പി എഫിന്റെ കൈയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണം: കെ സുരേന്ദ്രന്‍
കണ്ണൂര്‍: സിആര്‍പിഎഫ് വന്നാലും ഗവര്‍ണറെ വിടില്ലെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഗവര്‍ണറെ ആക്രമിക്കാന്‍ വന്നാല്‍ എന്താ നടക്കുകയെന്ന് പോലും ഗോവിന്ദന് അറിയില്ലേ? സിആര്‍പിഎഫിന്റെ അടുത്തുള്ളത് കളിത്തോക്കല്ലെന്ന് ഗോവിന്ദന്‍ ഓര്‍ത്താല്‍ നല്ലതാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ അഴിമതിയും ഭരണസ്തംഭനവും മറയ്ക്കാനാണ് സിപിഎം ഗവര്‍ണറെ ആക്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ അവര്‍ രാഷട്രീയ മൂല്യച്ച്യുതി നേരിടുകയാണ്. ഗവര്‍ണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പോലീസാണെന്നും അതാണ് കേന്ദ്രം സിആര്‍പിഎഫ് സുരക്ഷ അനുവദിച്ചതെന്നും കെ സുരേന്ദ്രന്‍ […]