ലെഫ്.ഗവര്‍ണറുടെ പ്രത്യേക അധികാരം ; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
ഡല്‍ഹി: ജമ്മു കശ്മീരിലെ ബിജെപിയുടെ സര്‍പ്രൈസ് നീക്കം വിവാദത്തില്‍. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം നല്‍കിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. ഇതിനെതിരെ കോണ്‍ഗ്രസും സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (പിഡിപി) രംഗത്തെത്തിയിട്ടുണ്ട്.ഇത് ജനഹിതത്തെ അട്ടിമറിക്കലാണെന്നും ബിജെപി നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുമെന്നുമാണ് ബിജെപി ഇതര പാര്‍ട്ടികളുടെ വാദം. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ കേന്ദ്രഭരണ പ്രദേശത്തെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് ലെഫ്.ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പ്രാബല്യത്തില്‍ […]





Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































